Tuesday, 3 October 2023

കാഴ്ച

 

ഇത് ഞാൻ വളർന്ന വീട്, ഇപ്പോ എൻ്റെ വീട്.. ഈ ജനൽ തുറന്ന് ഇങ്ങനെ പുറത്തേക്ക് നോക്കുമ്പോ കാലം എത്ര കടന്നിട്ടും ഒരു മാറ്റവും ഇല്ലാതെ അവശേഷിക്കുന്ന ഈ കാഴ്ച, ഇത് എനിക്ക് എന്തൊക്കെയോ ഊർജം പകർന്നു തരുന്ന പോലെ തോന്നാറുണ്ട്. ഇത് ഇങ്ങനെ തന്നെ നില നിർത്തുന്നതും അത് കൊണ്ട് തന്നെയാണ്. മുൻപ് പുറത്തെ മുറ്റത്ത് 3 ഓ 4 കൊത്ത്കല്ലുകൾ കൂട്ടിയിട്ട് ഉണ്ടാക്കിയ പടികൾ ഉണ്ടായിരുന്നു മുകളിലെ കണ്ടത്തിലേക് കയറാൻ.. അന്നൊക്കെ സന്ധ്യ ആവുന്നത് വരെ ആ കണ്ടത്തിൻ്റെ അറ്റത്തുള്ള കല്ലുവെട്ട്കുഴിക്ക് ചുറ്റുമോ അല്ലെങ്കിൽ അടുത്ത് ഉള്ള വൈദ്യരുടെ പറമ്പിലെ വലിയ മാവിൻ്റെ ചോട്ടിലോ ഒക്കെ ആവും എല്ലാവരും ഉണ്ടാവുക.. സന്ധ്യ കഴിഞ്ഞു നേരം ഇരുട്ടി തുടങ്ങിയാൽ പിന്നെ ഈ രണ്ടു ഇടതും നിൽക്കാനുള്ള ധൈര്യം ഒരു കുട്ടി സെറ്റ് നും ഉണ്ടാവില്ല കാരണം 2 കണ്ടം മുകളിലോട്ട് നോക്കിയാൽ ഒരു 4 5 കണ്ടത്തോളം നിറഞ്ഞു നിൽകുന്ന ഒരു വല്യ കോട്ടയാണ്, വല്യ മരങ്ങളും അതിൻ്റെ മുകളിൽ തൂങ്ങി കിടക്കുന്ന വലിയ വള്ളികളും, തിങ്ങി നിറഞ്ഞു അധികം വെളിച്ചം പോലും ഉള്ളോട്ട് കാണാത്ത കോട്ട, നാഗത്താൻ കല്ലും എതിർ പോക്കും എല്ലാം പറഞ്ഞു കേട്ടത് പോരാഞ്ഞിട്ട്, വൈദ്യരുടെയും ഞങ്ങൾടെയും പറമ്പ് കൾടെ ഇടക്കുള്ള കോട്ടയിലേക്ക് കേറി പോവാനുള്ള ഇട വഴിയിൽ ഇടകിടക്ക് കാണുന്ന ഇഴ ജന്തുകളും.. സന്ധ്യ കഴിഞ്ഞാൽ പിന്നെ ഈ ജനൽ അടക്കും, മരം കൊണ്ടുള്ള പൊളി മാറ്റി ചില്ലുപോളി വെച്ചപോ കുറെ കാലം പേടിയായിരുന്നു ആരോ അടച്ച ജനലിൻ്റെ അപുറത്തിന്ന് ഇങ്ങോട്ട് നോക്കി നിൽക്കുന്നു ഉണ്ടെന്ന്. 

ഇന്നിപ്പോ കോട്ടയിലെ കാട് വെട്ടി തെളിച്ചു അവിടെ ഒരു കാവ് പണിതു, അങ്ങോട്ടുള്ള ഇട വഴി വൃത്തിയാക്കി വീതി കൂട്ടി എല്ലാ ആഴ്ചയിലും കാവിൽ വിളക്ക് വെച്ച്, നാഗ പാട്ട് നടത്തി , നാഗ പ്രശ്നത്തിൽ തെളിഞ്ഞ ദേവി സാന്നിധ്യം ആയ ഭദ്ര കാളിക്ക് ക്ഷേത്രം പണിയുന്നതിൻ്റെ തിരക്കിലാണ് ഒരു ദേശം മുഴുവൻ.. 

ഇങ്ങനെ എത്ര എത്ര കഥകളാണ് ഓരോ ജാലകം തുറക്കുന്ന കാഴ്ച കൾകും അപ്പുറത്ത്..അല്ലേ..

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...