ഇന്നൊരു കേരള പിറവി ദിവസം ആയത് കൊണ്ടല്ല retd. ഹെഡ്മിസ്ട്രസ്സ് കൂടി ആയ അമ്മമ്മേനെ (വിഷ്ണുവിൻ്റെ അമ്മമ്മ) കാണാൻ പോയത്. ഒഴിവ് കിട്ടിയത് ഇന്നാണ്.. 90 ൻ്റെ നിറവിലും എണ്ണ മെഴുക്കുള്ള മുടി മാടിയൊതുക്കി അറ്റം കെട്ടി വെച്ച് വേഷ്ടിയും മുണ്ടും ഉടുത്ത്, ഒരുപാട് കഷ്ടപ്പെട്ട് കൂനി പിടിച്ചു പിടിച്ചു ആയാലും കിടപ്പിൽ ആവില്ല എന്ന ഉറച്ച തീരുമാനത്തിൻ്റെ പേരിൽ മാത്രം എന്നും ഒറ്റക്ക് നടക്കാൻ ശ്രമിക്കുന്ന അമ്മ.. ഇന്ന് അമ്മ പറഞ്ഞു ഇന്നേക്ക് ഇത് 21ആം ദിവസം ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് എന്ന്..
ഞാൻ കണ്ടിട്ടുള്ള ഏറ്റവും ബെസ്റ് അഡ്മിനിസ്ട്രേറ്റർ ആണ് അവർ..i mean considering her age, for all the farsighted decisions she took for herself, her life, her family, her profession.. wow factor lady.. ee hats off ൻ്റെ ഒക്കെ ഒരു epitomized conceptualization. Reasons ചേർക്കാതെ citation മാത്രം ഇവിടെ but she is beyond any compliment..
ഒരു വ്യക്തിയുടെ ഔർജസ്വലത കാർന്നെടുക്കുന്ന വാർധക്യതിന് പോലും അണക്കാൻ പറ്റുന്നതല്ല അവരുടെ തേജസ്സ്.. ആ നോട്ടത്തിൽ, ചിരിയിൽ, തിളങ്ങുന്ന കണ്ണുകളിൽ ഇന്നും ഒരു മായവും കലരാതെ കാലത്തിനു കവർന്നു എടുക്കാൻ കൊടുക്കാതെ പതിഞ്ഞു വെച്ചിട്ടുണ്ട് അവരുടെ persona ഇപ്പോഴും..
No comments:
Post a Comment