ചില സൗഹൃദങ്ങൾ കാലത്തിൻ്റെ ഗതിയെയും ഒഴുക്കിനെയും അതിജീവിച്ച് മുന്നോട്ട് പോവുമ്പോൾ ചില സൗഹൃദങ്ങളുണ്ട് ഇടവപ്പാതിയിലെ മഴ പോലെ ഏറ്റവും ശക്തിയിൽ പെയ്തു പിന്നീട് വസന്തത്തിനും ശൈത്യത്തിനും വഴി മാറി കൊടുക്കുന്നവ.. കുറെ കാലത്തിനു ശേഷം ഇന്ന് അങ്ങനൊരു കൂട്ടുകാരിയെ കണ്ടപ്പോ അവള് എന്നോട് പറഞ്ഞ കുറെ കാര്യങ്ങളാവും ഇന്ന് ഇവിടെ ഇത് കുറിച്ചിടാൻ തോന്നിപ്പിച്ചത്. ഞങ്ങൾ ഇപ്പ കണ്ടിട്ട് ഒരു 7- 8 വർഷമെങ്കിലും ആയിട്ടുണ്ടാവും. എന്നിട്ടും എന്നും കൂടെയുള്ള ഒരാളെ പോലെ അവളുടെ വിശേഷങ്ങൾ എല്ലാം എന്നെ പറഞ്ഞു കേൾപ്പിച്ചു. എൻ്റെ വിശേഷങ്ങൾ ചോദിച്ചു അറിഞ്ഞു. അങ്ങനെ കുറെ സംസാരിച്ചു കഴിഞ്ഞിട്ട് പറഞ്ഞു ഇനിയിത് മുറിഞ്ഞുപോവതെ നമ്മൾ നോക്കണം എന്ന്.. എന്തിന്, അവള് മാത്രം എന്നെ വിളിക്കുന്ന ഒരു പേരുണ്ട്.. കുഞ്ഞിബി.. എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത എൻ്റെ പെറ്റ് നയ്മിൽ എൻ്റെ അനുവാദം ഇല്ലാതെ അവള് തന്നെ ലോപിച്ച് ഉണ്ടാക്കിയ ഒരു പതിപ്പ്; അതിന്നും അതേ പോലെ തന്നെ ഉപയോഗിക്കുന്ന ഒരാൾ, അത് പോരാഞ്ഞിട്ട് ഞാൻ കൈകുഞ്ഞായിരിക്കുമ്പോൾ മാത്രം കണ്ടിടടുള്ള അവള് ടെ മോൾക് എന്നെ പരിചയപ്പെടുതി കൊടുക്കാണ് ഇതാണ് അമ്മ പറഞ്ഞിട്ടുള്ള അമ്മയുടെ അനിയത്തി കുഞ്ഞിബിമേമ.. ഈ അനിയത്തി പ്രയോഗത്തിൻ്റെ ഒരു സവിശേഷത എന്താണെന്ന് വെച്ചാൽ ഞാനും അവളും തമ്മിൽ വെറും 4 മാസത്തിൻ്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നുള്ളതാണ്. ഇന്നും എനിക്കോർമ്മ ഉണ്ട് മഴക്കാലത്തിൻ്റെ ശക്തി ഒന്ന് കുറഞ്ഞു പുഴയിലെ വെള്ളം ഇറങ്ങുമ്പോൾ ആണ് അവള് അവളുടെ അച്ചനേം കൂട്ടി വരുക എന്നെ അവളുടെ വീട്ടിൽ കൂടാൻ കൂട്ടി കൊണ്ടുപോവാൻ. കുറച്ചു താഴ്ന്ന പ്രദേശത്തുള്ള അവൾടെ വീടിൻ്റെ ചുറ്റുവട്ടം കാണാൻ നല്ല രസമാണ് ആ സമയത്ത്. ചാൽ കീറിയ പറമ്പ് കൽക് നടുവഇലൂടെ വരമ്പിൻ്റെ മുകളിൽ കേറി നടന്നു പോവുന്ന അവളും ചാലിലൂടെ മാത്രം നടക്കുന്ന ഞാനും. അവളുടെ ചുറ്റുവട്ടത്തെ ആള്കാരെ മാത്രം അല്ല അവളെ പഠിപ്പിക്കുന്ന ടീച്ചർ മരെ പോലും അറിയിക്കും അവൾടെ അനിയത്തി അവൾടെ വീട്ടിൽ കൂടാൻ വന്നിട്ടുണ്ടെന്ന്. ഉച്ച കഴിഞ്ഞാൽ ഞങൾ അവൾടെ വീടിനോട് ചേർന്ന് നിൽക്കുന്ന ഒരു കുന്നിൻ്റെ മുകളിൽ പോവും, പോവുന്ന വഴിക്ക് അവിടെ ഒരു വെള്ള നിറത്തിലുള്ള വലിയ പനിനീർ ചാമ്പ മരം ഉണ്ട് , ആ സമയത്ത് നിറയെ കായ്ച്ചു നിൽക്കുന്ന ആ മരത്തിൻ്റെ തണലിൽ ആവും പിന്നീട് വൈകുന്നേരം വരെ. ഓരോരോ കഥകളും കളികളും ആയി അങ്ങനെ ഇരികും. അവൾടെ വീടിന് അടുത്തുള്ള വീടുകളിലെ കുട്ടികളും കൂടും.. ഇന്നതൊക്കെ ഓർകുമ്പോ എനിക്കുറപ്പാണ് ഒരുപാട് പേര് വിലപിച്ചു കേട്ടിട്ടുള്ള പോലെ എൻ്റെ ബാല്യം നഷ്ടപെട്ടു പോയ ഒന്നായിരുന്നില്ല എന്ന് പക്ഷേ എന്തുകൊണ്ടോ എൻ്റെ ബാല്യം സമ്പുഷ്ടമാകിയ ഒരുപാട് സൗഹൃദങ്ങൾ എവിടെയൊക്കെയോ വെച്ച് നഷ്ടപെട്ടു പോയിട്ടുണ്ടെന്ന്..
പോപ്പി.. നീ ഇന്ന് പറഞ്ഞ പോലെ ഇത് ഇനി നഷ്ട പെടുതാതെ നോക്കേണ്ടത് നമ്മുടെ ചുമതല ആണ്..
സൗഹൃദങ്ങൾ...
No comments:
Post a Comment