Friday, 11 August 2023

Monisha

 A loving memoir ഇല് പറയാതെ വിട്ട ചില കാര്യങ്ങള് ഉണ്ട്..

മോനിഷ.. ഞാൻ ആ കോളജിൽ ചെന്നിട്ട് ആദ്യമായി സംസാരിച്ചത് അവളോട് ആണ്. ലേറ്റ് ആയി വന്ന ഞാൻ ക്ലാസ്സ് റൂം ലേക് കേറുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് വായിച്ചു അറിഞ്ഞപോലെ ആ ലാസ്റ്റ് ബഞ്ച് ലേക് എനിക്ക് കൂട്ടാവാൻ മാറിയിരുന്നവൾ. ആ ഒരു ദിവസം തന്നെ എനിക്ക് ഏകദേശം ഉറപ്പായിരുന്നു എൻ്റെ 4 years ഇവിടെ സെറ്റ് ആവും ന്ന്. 12ത് വരെ ഒരേ സ്ഥലത്ത് പഠിച്ചു ഒരു ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് ൻ്റെ പ്രൊട്ടക്ഷൻ ഇൽ ജീവിച്ചു ശീലിച്ചു പെട്ടെന്നു പുതിയ സ്ഥലത്തേക്ക് പറിച്ച് നട്ടപ്പോൾ ആ ഒരു ആവലാതി മാത്രമേ എന്നെ അലട്ടിയിരുന്നുള്ളു. അവള് മാസ്സ് ആണ്, the best dressing sense, the best hair, the best Kottayam achayathi slang.. അങ്ങനെ എല്ലാം. പക്ഷേ എന്നും ഒരു ഗ്രൂപ്പ് ൻ്റേ ഭാഗം ആയിരുന്ന എൻ്റെ ഒരു ടെണ്ടെൻസി എല്ലാവരോടും പോയി കൂട്ടുകൂടാൻ ആയിരുന്നെങ്കിൽ അതുമാത്രം അവൾക്ക് ചൊടിപ്പ് ആയിരുന്നു കൂടെ കൂടെ പറയും നീ ഇങ്ങനെ ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല എന്ന്. Deepak, Nija, Jisma, Emil, ക്രാഷ് month കഴിഞ്ഞപ്പോ Sriji എല്ലാം ഹിറ്റ്ലിസ്റ്റില് ആണ്. അങ്ങനെ ചെറിയ ചെറിയ ചൊടിപ്പു കളും ഇണക്കങ്ങളും ആയി ദിവസങ്ങൾ കടന്നു പോയി. ഇടക്കൊക്കെ റാഗിങ്ങ് കിട്ടുന്നത് എനിക്കൊരു ശീലം ആയി തുടങ്ങിയിരുന്നു, സെൽഫ് അഡ്മിഷൻ ആയതൊണ്ട് അത് ഒഴിവാക്കാൻ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് ECE le ഒരു സീനിയർ ചേട്ടൻ എന്നെ പൊക്കി എനിക്ക് നല്ലൊരു പണി തരുന്നെ, seniors ൻ്റെ slogan ചൊല്ലാൻ പറഞ്ഞു, അറിയില്ലെന്ന് പറഞ്ഞപ്പോ പോയി കണ്ടുപിടിച്ചു 50 തവണ ഇമ്പോസിഷൻ എഴുതി കാണാതെ പഠിച്ച ശേഷം വിത്ത് ആക്ഷൻ അടുത്ത ദിവസം പറഞ്ഞു കേൾപ്പിക്കാൻ പറഞ്ഞു. പിന്നീട് ഈവനിംഗ് store il ന്നു കണ്ടപോ slogan കിട്ടിയോന്ന് ചോദിച്ചു, 1സ്റ്റ് years നു ആർക്കും അറിയില്ലെന്ന് പറഞ്ഞപ്പോ സീനിയേഴ്സ് നോട് ചോദിക്കാൻ പറഞ്ഞു. ആരെയും അറിയില്ലെന്ന് പറഞ്ഞപ്പോ വൈകുന്നേരം ചേച്ചിമാരെ റൂമിലേക്കു വിടാം ചോദിച്ചു പഠിച്ചൊന്ന് പറഞ്ഞു. പുള്ളി പറഞ്ഞതും വൈകുന്നേരം ചേച്ചിമാർ റൂമിൽ വന്നതും ഒക്കേകഴിഞ്ഞ് പേടിച്ച് വിറച്ചു ഇരുന്നു ഇമ്പൊസിഷൻ എഴുതി തീർക്കുന്ന എന്നെ കാണാൻ ഏകദേശം first year മലയാളി ഗേൾസ് എല്ലാം വന്നും പോയിം കൊണ്ടിരുന്നു. ത്രൂ ഔട്ട് എന്നെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു ഞാൻ ഇരിക്കുന്ന ടേബിൾ നോടു ചേർന്നുള്ള ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു മോനിഷ. അങ്ങനെ എല്ലാവരും ഡിസ്കസ് ചെയ്തു അവസാനം അവള് പറഞ്ഞു നീ ഇങ്ങനെ സെൽഫ് അഡ്മിഷൻ ആയതൊണ്ട് ആണ് ഇത്രേം റാഗിംഗ് കിട്ടുന്നെ, ഒരു കാര്യം ചെയ്യാം എൻ്റെ അഡ്മിഷൻ ചേട്ടനെ കൊണ്ട് നീയും പുള്ളിടെ അഡ്മിഷൻ ആണെന്ന് പറയിപ്പിക്കാm അല്ലെങ്കില് പുള്ളി നെ കൊണ്ട് എന്തെങ്കിലും പറയിപിക്കാം, പാവം ചേട്ടനാ പക്ഷേ സൂപ്പർ സീനിയർ ആയതൊണ്ട് എല്ലാർക്കും ചേട്ടനെ പേടിയാണ്. പിന്നീട് ഞങ്ങൾക്ക് ഇടയിൽ അതിൻ്റെ കൻ്റിന്യേഷൻ talk ഒന്നും നടന്നില്ലെങ്കിലും അടുത്ത ദിവസം breaktime ഇൽ പുള്ളി main block il എത്തി അവളെ കണ്ട് സംസാരിച്ചു എന്നോടും സംസാരിച്ചു ഇതൊന്ന ഉം കണ്ട് പേടിക്കണ്ട എന്നൊക്കെ പറഞ്ഞു പിന്നീട് അവളുടെ അഡ്മിഷൻ nte എന്തൊക്കെയോ documents nte കാര്യങ്ങളെ പറ്റിയും സംസാരിച്ചു. പ്രതീക്ഷിച്ചു ഇരുന്ന പോലെ അടുത്ത break ആയപോ എനിക്ക് ഇമ്പോസിഷൻ തന്ന ചേട്ടൻ വന്നു. മുൻപ് കണ്ടപോ ഉള്ള ഗൗരവവും ഒന്നും ഉണ്ടായിരുന്നില്ല, പഠിച്ചo എന്ന പറഞ്ഞു കേൾപിക്ക് എന്ന് പറഞ്ഞു. പറഞ്ഞു കേൾപ്പിച്ചു ഇംപോസിഷൻ paper കൊടുത്തപോ ചോദിച്ചു അസൈൻമെൻ്റ് ഒക്കെ സ്റ്റാർട്ട് ചെയ്തോന്ന്. ഇല്ലെന്ന് പറഞ്ഞപ്പോ അവർക്ക് സ്റ്റാർട്ട് ചെയ്തെന്നും main block ഇല് അസൈൻമെൻ്റ് ബുക്ലെട്സ് വാങ്ങാൻ വന്നതാണെന്നും, കുറെ എഴുതാൻ ഉണ്ടെന്നും എനിക്ക് എഴുതി കൊടുക്കാൻ പറ്റുമെങ്കിൽ കുറച്ചു എണ്ണം എഴുതി കൊടുക്കണം എന്നും പറഞ്ഞു കുറച്ച് booklets എനിക്ക് തന്നു. എഴുതി വെച്ചാൽ ചേച്ചിമാർ വന്നു വാങ്ങിയിട്ട് പോവും എന്ന് പറഞ്ഞു. വീണ്ടും പണി കിട്ടിയോ എന്ന ടെൻഷൻ ഇൽ ഇരികുമ്പോ മോനിഷ വീണ്ടും അവളുടെ അഡ്മിഷൻ ചേട്ടനെ involve ചെയ്യിപികാം എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ പേടിച്ച പോലെ ഒന്നും വന്നില്ല എനിക്ക് കുറെ tasks complete ചെയ്യാൻ ഉണ്ടെന്ന് പിന്നീട് പറഞ്ഞപ്പോ ശെരി ചേച്ചിമാരുടെ കയ്യിൽ കൊടുത്തു വിട്ടോ എന്ന് പറഞ്ഞു , പറഞ്ഞ പോലെ ചേച്ചിമാർ വന്നു വൈകുന്നേരം അതെല്ലാം കലക്‌റ് ചെയ്തു. പിന്നീട് aa കോളജ് കഴിയുന്ന വരെയും ആ ചേട്ടനും റൂമിൽ വരുന്ന ചേച്ചിമാരും എൻ്റെ നല്ല ഫ്രണ്ട്സ് തന്നെ ആയിരുന്നു. 

എൻ്റെ കാര്യം പറയാൻ വേണ്ടി തുടങ്ങിയതെങ്കിലും അവള് അവൾടെ റൂം മേറ്റ് nte ഫോൺ use ചെയ്ത് അവൾടെ അഡ്മിഷൻ ചേട്ടനും ആയിട്ടുള്ള കോൺടാക്ട് തുടർന്ന് കൊണ്ടിരുന്നു. അന്ന് ഞങ്ങൾ ആരും അത് അറിഞ്ഞിരുന്നില്ല പിന്നീട് പുള്ളി അവളെ പ്രോപോസ് ചെയ്തപ്പോഴും എനിക്കൊക്കെ പുള്ളിനെ പറ്റി നല്ല അഭിപ്രായം ആയിരുന്നു. നന്നായി പെരുമാറുന്ന, എല്ലാ academic year ഇലും 2 o athil അധികമോ bus നിറയെ admission pidichu കൊണ്ടുവരുന്ന, ഒരു മലയാളി gang nte leader aaya ചേട്ടൻ. മറ്റു gangs ne pole അല്ലാതെ ഈ gang angottu adiyundakaan povilla, ഞങ്ങൾടെ classmates aaya boys polum respect ode mathram paranju കേട്ടിട്ടുള്ള പേര്. ഈ admissions okke pulli എടുക്കുന്നത് പുള്ളിയുടെ തന്നെ കൺസൾട്ടൻസി വഴിയും, ഒരു അഡ്മിഷൻ ന് ഡിപ്പാർട്ട്മെൻ്റ് അനുസരിച്ച് 20-30k vare kittum aa time il, apo orotta college il mathram bus കണക്കിന് അഡ്മിഷൻ കൊണ്ട് വരുന്ന ആളുടെ income എന്തായിരിക്കും കാരണം ഇതേപോലെ ഒന്നിലധികം colleges il pulli admission എടുക്കുന്നുണ്ട്. ശെരിക്കും പറഞ്ഞ ഒരു സെൽഫ് built entrepreneur aa time il thanne. അവളോട് പുള്ളി ചോദിക്കുന്നതിനു munne thanne അവളുടെ crush enik തോന്നിയിട്ടുണ്ട്. എല്ലാം കൊണ്ടും അവൾക്ക് നല്ല ഒരു relationship അത്രയേ അന്ന് എനിക്കും തോന്നിയുള്ളൂ ഇതൊക്കെ കേട്ടപ്പോ.

എന്നാല് ഇതിനെപ്പറ്റി സീനിയേഴ്സ് ഒക്കെ അറിഞ്ഞു തുടങ്ങിയപ്പോ പെട്ടന്ന് ഒരു ദിവസം മെസ്സ് ഹാളിൽ 4ത് year ചേച്ചിമാർ എന്നെ പൊക്കി, അതും രാത്രി എല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞിട്ട്. ഞാനും പേടിച്ച് പോയി പക്ഷേ അന്ന് അവരു എന്നോട് പറഞ്ഞത് ഈ ആളുടെ വേറൊരു മുഖത്തെ പറ്റി ആയിരുന്നു. ഒരുപാട് പെൺകുട്ടികളുടെ ജീവിതം തകർത്തിട്ടുള്ള, തകർത്തu കൊണ്ടിരിക്കുന്ന അയാളെ പറ്റി. അവരുടെ ബാച്ച് mate തന്നെയായ ഒരു ചേച്ചിക്ക് സംഭവിച്ചതും പറഞ്ഞു തന്നു. അവളോട് ഇതൊക്കെ പറഞ്ഞു കൊടുക്ക് അവൾക്ക് മനസ്സിലാവുന്നില്ല എന്നാണെങ്കI അവളോട് കൂട്ട് കൂടുന്നത് ഒക്കെ നീ നിർത്തിക്കോ. എന്നെ രക്ഷപ്പെടുത്താനുള്ള ഈ ഒരു വേർഷൻ പിന്നീട് ഞാൻ എൻ്റെ റൂം മേറ്റ് സ് nte അടുതുന്നും, ബാക്കി ഫ്രണ്ട്സ് nte അടുത്തുന്നും എന്തിന് അധികം അന്ന് ഞങ്ങൾടെ ക്ലാസ്സ് advisor ആയിരുന്ന sir nte അടുത്തുന്ന് polum പിന്നീട് കേട്ടിട്ടുണ്ട്. എൻ്റെ നന്മയാണ് അവരൊക്കെ important aayi കരുതിയത് അതെനികറിയാം but അവൾക്ക് ഏറ്റവും close ആയിരുന്ന ആൾ ഞാനായിരുന്നു. ആദ്യം ഞാൻ സംസാരിച്ചു നോക്കി, അടി കൂടി നോക്കി..അങ്ങനെ ആയാപോ അവള് സമ്മതിച്ചു എല്ലാം end ചെയ്യാം പുള്ളി കൊടുത്ത ഫോൺ തിരിച്ചു കൊടുക്കാം എന്നൊക്കെ. But ഇതെല്ലാം പറഞ്ഞു solve aaki നാട്ടിൽ പോയി തിരിച്ചു വന്ന ഞാൻ അറിഞ്ഞത് അതൊന്നum ആയിരുന്നില്ല..

അവള് നാട്ടിൽ പോയി തിരിച്ചു എത്തിയപ്പോ ലേറ്റ് ആയി, അതോണ്ടu straight class lekanu vannathu. 2 hours kazhinjapo rest of the day ECE block leku shift cheythu അന്നത്തെ ബാക്കി classes okke. Main road nte പുറകിലൂടെ road kerathe football ground nu കുറുകെ കടന്ന് mba block nte പുറകിലൂടെ നടന്നാൽ ece block nte entrance വഴി allathe first floor nte stairs nte aduthu ethaan pattum. Angottu നടന്നു povumpo ഞാൻ അവളോടu chodichu നീ ഫോൺ തിരിച്ചു കൊടുതൊന്നു. ഇല്ല എന്ന് പറഞ്ഞില്ല പക്ഷേ അതിനു പകരം ആയി ഇവരൊന്നും പറയുന്ന പോലെ അല്ല അയാള് എന്നും നല്ല ആളാണ് എന്നും, അവൾക്ക് വയ്യ തെ വീട്ടിൽ ഇരുന്നപോ ഞാൻ പോലും അവളെ വിളിച്ചു നോക്കിയില്ല എന്നും എന്നൽ അയാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളെ കെയർ ചെയ്യാൻ എന്നും ഒക്കെ പറഞ്ഞു കൊണ്ടേയിരുന്നു. അതുകേട്ട് അവളുടെ നേരെ തിരിഞ്ഞ് ഞാൻ ചോദിച്ചു ഞാൻ പറഞ്ഞതൊക്കെ നീ കെട്ടതല്ലെ ഇപ്പോ നിന്നേ പറ്റി ഇവിടെ എല്ലാവരും പറയുന്നത് എന്താണെന്ന് ariyuo നിനക്ക്. എനിക്ക് വയ്യ മോനിഷ ഞാൻ എൻ്റെ ഒരാൾഡെ risk il aanu ivide vannu പഠിക്കുന്നെ , enik ivide ninte koode നടക്കുന്നതി nte peril cheetha Peru kelpikaan vayya, onnukil nee athu end chey allenki നമുക്ക് ഫ്രണ്ട്സ് ആയി ഇരികണ്ട. ഞാൻ മുന്നോട്ടു പെട്ടന്ന് നടന്നു ക്ലാസ്സ് il Keri middle row il centre ബെഞ്ചിൽ ഇരികുനന nija dem jisma dem നടുക്ക് ഇരുന്നു. ബാഗ് എല്ലാം പുറത്ത് വെച്ച് മെല്ലെ ക്ലാസ്സിലേക്ക് കേറി വന്ന അവള് എന്നെ നോക്കി കരഞ്ഞുകൊണ്ട് door nte അടുത്തുള്ള row il first bench nte അറ്റത്ത് ചെന്നിരുന്നു. അന്ന് മുഴുവൻ അവള് കരയുക ആയിരുന്നു, എന്നിട്ട് പോലും ഒരാളും അവളെ സമാധാനിപ്പിച്ചു കണ്ടില്ല, ക്ലാസ് advisor vannapo polum പരുങ്ങി ഇരിക്കുന്ന എന്നെ നോക്കി it's ok enna അർത്ഥത്തിൽ ഒന്ന് കണ്ണടച്ച് കാണിച്ചതല്ലാത അവളോടഡ് ഒന്നും ചോദിച്ചോ പറഞ്ഞോ ഇല്ല. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ first years polum avale അകറ്റി നിർത്തുന്നത് കുറ്റം പറയുന്നതും ഒക്കെ ഞാൻ കേട്ടിട്ടുണ്ട്. എൻ്റെ ഫ്രണ്ട് ആയിരുന്നു എനിക്ക് കൂടെ നിർത്തായിരുന്നു and koode നിർത്താൻ ഉള്ള തീരുമാനം എടുതിരുന്നെങ്കി അവളെ കുറ്റപ്പെടുത്തുന്നത് നിർത്തുന്ന കുറച്ചു പേരെയെങ്കിലും എനിക്ക് അറിയാമായിരുന്നു, ചെയ്തില്ല. ചിലപ്പോ അവളായിരുന്നു എൻ്റെ സ്ഥാനത്ത് എങ്കിൽ അവള് കൂടെ നിന്നേനെ. അതെനിക്ക് ഉറപാണ്, ഇത്രയൊക്കെ കേട്ടിട്ടും അയാള് മാറും എന്ന് viswashichittaano അതോ അയാൾക്ക് അവള് സ്പെഷ്യൽ ആണെന്ന് viswashichittaano അതോ അയാള് അങ്ങനെയൊക്കെ പറഞ്ഞു viswashipichittaano എന്ന് അറിയില്ല അവള് അത് end ചെയ്തില്ല. പിന്നീട് എപ്പോഴോ എനിക്ക് നന്നായി ദേഷ്യം വന്നപ്പോ ഞാൻ അവളോടu ചോദിച്ചിട്ടുണ്ട് ഇത്രേം ഹീറോ ആയി നടക്കുന്ന എല്ലാർക്കും പേടിയുള്ള ഒരാളുടെ ഗേൾ ഫ്രണ്ട് ആയിട്ട് പോലും നിന്നേപറ്റI ellarum ithrem ദുഷിച്ചു parayunnundenki അത് നിന്നെ അയാള് എവിടേം protect cheyyathondalle, bhuddiyille നിനക്ക് ithonnum കണ്ടാൽ manassilakkikkode നിനക്ക് എന്നൊക്കെ.. അന്ന് അവളെന്നോട് പറഞ്ഞെ നിന്നെക്കാൾ എനിക്ക് വിശ്വാസം പുള്ളിയെ ആണ് എന്നാണ്. പിന്നീട് അത് ഒരു തെറ്റൽ തന്നെ ആയിരുന്നു, അവള് tamil girls nte koode aayi njan ente baaki friends nte കൂടെയും. ഇന്നിപ്പോ ഈ നാട്ടിൽ കാണുന്ന mentality yude oru preview തന്നെയാണ് കോളേജ് life um. Aval anubavichathinu kayyum കണക്കും ഇല്ലായിരുന്നു, എന്തൊക്കെ രീതിയിൽ അവളെ കമൻ്റ് അടിച്ചu dhrohikamo angane okke avale ചെയ്തിട്ടുണ്ട് aa college muzhuvan. ഒരുപക്ഷേ അത്രകു judgemental aayi ellarum avale nokkiyillarunnenki avalu ayale mathram വിശ്വസിച്ചു അവളെ കുറ്റപ്പെടുത്താത അയാൾടെ അടുത്ത് മാത്രം comfort seek cheyyillarunnu..

Pulli college nnu pass out aayi കഴിഞ്ഞിട്ടും ഈ relationship continue ചെയ്യുന്നത് kandapo ഞങൾ എല്ലാവരും വിശ്വസിച്ചു അയാള് മാറി എന്ന്. പക്ഷേ യാഥാർത്ഥ്യം അതായിരുന്നില്ല, അയാൾക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല കമൻ്റ് അടിക്കുന്ന തെറി വിളിച്ചു പറയുന്ന ക്ഷുദ്ര ജീവികൾ ഒക്കെ പാസ്സ് ഔട്ട് ആയപൊ aa കുട്ടിക്ക് ഒരു സമാധാനം കിട്ടി തുടങ്ങിയതാണ്. Aa റിലേഷൻഷിപ്പ് 5 + years ലാസ്റ്റ് ചെയ്തിട്ടുണ്ട്, പാവം. അത്രയും കൊല്ലവും samartham aayi avale ചതിച്ചത് പോരാഞ്ഞിട്ട് അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു trauma aayi avalde കൺമുന്നിൽ അവളെ ചതിച്ചത് തെളിവടക്കാം കാണിച്ചു koduthittaanu അത് end ചെയ്തേ അയാള്. അന്നവൾ അയാളോട് ചോദിച്ചത് അത്രേm ചേട്ടന് ഈ കൊച്ചിനെ ഇഷ്ടയിട്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്ന വീഡിയോ എടുത്തു വെച്ചേക്കുന്നെ എന്നാണ് അപ്പോ അയാള് പറഞ്ഞു അത്രേ അല്ലാന്ന്. അവള് ഒരാളെ യെ snehichittullu aa 5 കൊല്ലവും, കൂടെ കൂടെ പറയുമായിരുന്നു ഇനിയിപ്പോ ഞങ്ങൾടെ marriage photo ittu ഞെട്ടികണം എല്ലാത്തിനെും. Yeah athipo ആരായാലും അങ്ങനെ അല്ലേ vicharikku.. aa idakanu ആള് അവളെ കാണാൻ കൊച്ചിൻ വരുന്നേ, പണ്ടുമുതലേ അവൾക്കu oru സ്വഭാവം ഉണ്ട്, especially pulli pass out aayi കഴിഞ്ഞതിനu Shesham. Pulli epo avale visit ചെയ്യാൻ വരുമ്പോ ഴും അവള് use ചെയ്യുന്ന ഹെയർ പിൻ അടക്കം എല്ലാം അവള് പുതിയത് vangikkum. ജോലിയും കൂടി കിട്ടിയതിനു ശേഷം പറയണ്ടല്ലോ എങ്ങനെ ആവുംന്ന്. അങ്ങനെ തന്നെയാവണം aa ദിവസവും അവള് പുള്ളിനേ കാണാൻ poyittundavuka. അന്ന് പുള്ളിയെ ട്രെയിൻ കയറ്റാൻ railway station il irunnu Ella തവണയും ചെയ്യുന്ന പോലെ പുള്ളിയുടെ ഫോൺ il gallery നോക്കി കൊണ്ടിരിക്കുമ്പോഴാണ് അവള് aa ക്ലിപ് കണ്ടത്. 

എന്നോട് അവരു break up ayatho ee കാര്യങ്ങളോ ഒന്നും അവള് paranjittundayirunnila, പാവം. അങ്ങനെ സംശയം തോന്നി ഞങൾ രണ്ടു പേരും Oberon il food കോർട്ടിൽ ഇരികുമ്പഴ ഞാൻ അവളോടഡ് chodiche നിങ്ങൾ break up aayonnu..adyam onnum പറഞ്ഞില്ല പിന്നെ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് 'accidentally' ഇത് കണ്ടതിനെ പറ്റിയും അതിനെ പറ്റി chodichapo ഉള്ള പുള്ളിയുടെ explanation kettapo എണീറ്റ് തിരിച്ചു ponnathine പറ്റിയും പുള്ളി എത്ര sorry പറഞ്ഞിട്ടും pulline പഴയ പോലെ കാണാൻ pattanjathine തുടർന്ന് break up ആയതിനെ പറ്റിയും ഒക്കെ paranjathu. എല്ലാം കെട്ടിരുന്നതല്ലതെ എൻ്റെ നിഗമനം enikavalodu പറയാൻ തോന്നിയില്ല , കാരണം aa പാവം അത്രേം തിരക് പിടിച്ച ഫുഡ് കോർട്ടിൽ ഇരുന്നു കരഞ്ഞു കൊണ്ടാണ് ഇതൊക്കെ പറഞ്ഞു തീർത്തത് പക്ഷേ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എനിക്കറിയാം അയാള് അവളോട് ചെയ്തത് എന്താണെന്നു. പാവം..

 പിന്നീട് എപ്പോഴോ അവളെന്നോട് പറഞ്ഞിട്ടുണ്ട് നീ അന്ന് friendship avasanipichapo hurt ayapo eniku വാശിയായി ഞാൻ എടുത്ത തീരുമാനം ആണ് ശെരി എന്ന് കാണിക്കണം ഞങൾ നന്നായി ജീവിച്ചാൽ ഈ പറഞ്ഞ ആൾകാർ ഒക്കെ എന്നെ കുറ്റം പറയുന്നത് നിർത്തും എന്ന്..

പിന്നീട് എല്ലാ കാര്യത്തിലും ഒരു തിരകു കൂട്ടൽ ആയിരുന്നു. ജീവിതം തിരിച്ചു പിടിക്കണം നന്നായി ജീവിക്കണം എന്നൊക്കെ. അവളുടെ അച്ഛൻ അവളു ടെ അനിയത്തി കൈ കുഞ്ഞു ആയി irikumpo ഒരു accidentil മരിച്ചു പോയതാ, അവൾടെ ammaku ഒരു വിവാഹ ജീവിതം അവളു കണ്ടിട്ടില്ല അതോണ്ടആവണം ഞാനൊക്കെ career nte karyam paranju tension adikumpo അവളുടെ പ്രൈമറി ഗോൾ എന്നും ഒരു സന്തോഷം നിറഞ്ഞ വിവാഹ ജീവിതം ആയിരുന്നു, അവൾടെ matrimony account activate cheythapo njan idinonnum കൊള്ളില്ല എന്ന് പറഞ്ഞു എനിക്ക് matrimony account create cheythathu polum അവളാണ്. കൂടെ കൂടെ എന്നോട് chodikuarunnu എടി ഞാൻ കെട്ടി പോയ നീ എന്ത് ചെയ്യും അതോണ്ടu നമുക്ക് ഒരുമിച്ച് കെട്ടാം, പ്ലാൻ ചെയ്തത് ഒന്നും അല്ലെങ്കിലും അവൾടെ marriage kazhinju correct one week കഴിഞ്ഞപ്പോഴാണ് എൻ്റെ ഇംഗേജ്മെൻ്റ് നടന്നത്..

ഓസ്ട്രേലിയ യിൽ എത്തിയിട്ട് എന്നെ കൂടെ കൂടെ വിളിച്ചു മണിക്കൂര് കളോളം സംസരിച്ചൊണ്ടിരികും പറയാതെ വിട്ടത് അവളുടെ മനസ്സിൽ തോന്നുന്ന ചില ചിന്തകളെ പറ്റി മാത്രം ആയിരുന്നു. അവസാനം samsarichapo അവൾടെ സ്വപ്നങ്ങളെ പറ്റി പോലും പറഞ്ഞു, ഒരു പക്ഷെ ഞാൻ കോളേജ് ടൈം il ഞങ്ങൾക്ക് ഇടയിൽ ഉണ്ടാക്കിയ വിള്ളൽ il അവൾക്ക് നഷ്ട പെട്ടത് മനസ്സിൽ തോന്നുന്നത് എന്തും എന്നോട് തുറന്ന് പറയാം എന്നുള്ള വിശ്വാസത്തെ കൂടി ആയിരുന്നിരിക്കണം..

ഇവിടെ തെറ്റുകാർ ഒരുപാടu പേരാണ്, ഒരുപാട് പേര് , njan adakkam..ഇനിയിപ്പോ ശേരികളെ പറ്റി logical aayi assess cheythu parayanenkil polum oru മനുഷ്യൻ്റെ jeevanekkaalum വിലയുള്ളതല്ല ഒരു sheriyum.. അവൾക്ക് നഷ്ട പെടുതേണ്ടി വന്നത് അവൾടെ ജീവനാണ്, അവളെ സ്നേഹിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അവളെ തന്നെയാണ്.. ആ ഒരു break up nu ശേഷം പിന്നീട് എല്ലാവരും കണ്ടത് വേറെയൊരു മോനിഷ യേ ആയിരുന്നു. ഒരുപാട് ഫ്രണ്ട്സ് വേണം ennulla എല്ലാവരോടും ഒരുപോലെ കൂട്ടുകൂടുന്ന എപോഴും ഒരു കാര്യത്തിൽ അല്ലെങ്കില് വേറൊരു കാര്യത്തിൽ involved aayi irikunna oraal, epozhum chirpy, parayan entokeyo വിശേഷങ്ങൾ, അങ്ങനെ അങ്ങനെ..ഒരിക്കൽ രാവിലെ breakfast കഴിക്കാൻ പുറത്ത് പോയപോ ഞങ്ങൾടെ group le aaro പറയുന്നത് കേട്ടു ഇവൾക്ക് ആരോടും ഒരു ആത്മാർഥത ഇല്ല ചുമ്മാ ഒച്ചയും വിളിയും ആയി ഇങ്ങനെ നടന്നോളും എന്ന്. അന്ന് എൻ്റെ അടുത്തിരുന്ന അവളെ ഞാൻ defend cheythapo pettannu ente കൈത്തണ്ട പിടിചു ഒന്ന് ചെറുതായി തല എൻ്റെ തോളിൻ്റെ മുകളിൽ തട്ടിച്ചu enne nokki ചിരിച്ചു.. എനിക്കൊരിക്കലും marakaan പറ്റില്ല aa ചിരി, അതിൽ adangiyirunna സന്തോഷം, വിശ്വാസം എല്ലാം. 

Orothavana അവളെ പറ്റി എഴുതുമ്പോഴും എന്തൊക്കെയോ ബാകി നിർത്തിയ പോലെ തോന്നാറുണ്ട്..ഇന്നീ ബ്ലോഗ് എവിടെയും ലിങ്ക്ഡ് അല്ലത്തഅത് കൊണ്ടാവണം ഇതൊക്കെ എഴുതാനുള്ള ധൈര്യം. ആത്മാവ് എന്നൊരു concept sathyanenki ആത്മാവിന് ഗതി കിട്ടുക എന്നൊക്കെ പറയുന്നത് സത്യം aanenki അവൾക്ക് അതൊക്കെ kittiyittundavane എന്ന് പ്രാർത്ഥിക്കാൻ മാത്രേ പറ്റുള്ളൂ..

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...