Saturday, 20 July 2024

Vinyl recordsum Gramaphonum

 ഈ വിനൈൽ റെക്കോർഡ്സ് ും ഗ്രാമഫോണും പലർക്കും ഒരു കാലഘട്ടത്തിൻ്റെ ഓർമപെടുത്തൽ ആണെങ്കിൽ എനിക്ക് അതു അങ്ങനെയല്ല. എനിക്ക് അത് അയ്യോലത്ത് അച്ഛൻ ആണ്.. ഇപ്പൊ അതു അച്ഛൻ്റെ ഓർമയും. 

വല്യ ലൈബ്രറി ഉള്ള, ഏതു competitive exams um എഴുതി crack ചെയ്യുന്ന, എൻ്റെ സ്റ്റാമ്പ് കളക്ഷൻൻ്റെ major  contributor ആയിരുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥൻ. പക്ഷേ എന്നും കൗതുകം തന്നിരുന്നത് evening aavumpo play ചെയ്യുന്ന ഓൾഡ് സോങ്സ് അതും ഗ്രാമഫോണിൽ.. ഹിന്ദി, മലയാളം, തമിഴ്, even English..ellam vinyl records. തൊടിക്കില്ല ഞങ്ങൾ kutti set il ഒരാളേം. Almost Ella Sunday's lum dust clean ചെയ്ത് മിനുക്കി വെക്കുന്ന ഗ്രാമഫോൺ പൊടി തട്ടി റൈറ്റ് covers il sort ചെയ്ത് അലമാരിയിൽ സൂക്ഷിച്ചു വെക്കുന്ന stacks of vinyl records. അതൊരു കാഴ്ച ആയിരുന്നു, കൗതുകം പകരുന്ന എന്താണ് ഹോബി, പാഷൻ എന്നൊക്കെ പഠിപ്പിച്ചു തരുന്ന ഒരു കാഴ്ച. 

വിവരം അറിഞ്ഞപോ പപ്പ വിളിച്ചതാണ് പോയി കാണണ്ടേ എന്നും പറഞ്ഞു പക്ഷെ അച്ചനെ , അല്ല ആരേം ജീവനറ്റ് കിടക്കുന്നത് കാണാൻ പറ്റില്ല. പിന്നെ പലരും ഏറ്റവും expressive ആവുന്ന സമയം വികാരങ്ങളുടെ പാരതമ്യത്തിൽ ആണെങ്കി സന്തോഷവും സങ്കടവും എങ്ങനെ ആ സമയത്ത് എക്സ്പ്രസ് ചെയ്യാൻ പറ്റുക എന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല ഇതുവരേം. ഒരു തരം numbness aanu peaking എനിക്ക്. പ്രോസസ് ചെയ്ത് തുടങ്ങിയപ്പോ മെല്ലെ മെല്ലെ മനസ്സിലായി തുടങ്ങി അച്ഛൻ ഇനിയില്ല, എനിക് ഇനി ബുക്സ് suggest ചെയ്ത് തരില്ല, ഇടക്ക് ഓടി chellumpo welcome ചെയ്യുന്ന ആ ചിരി ഇനിയില്ല എന്നൊക്കെ..

E last few days..oro ദിവസവും മുന്നോട്ടു povumpo ഭാരം കൂടുതൽ കൂടുതൽ കെട്ടി ചുമലിൽ വെക്കുന്ന പോലത്തെ അവസ്ഥ.. ചേച്ചിയമ്മേനെ കണ്ടപ്പോ ആദ്യം എന്നോടൊന്നും മിണ്ടിയില്ല, പരിഭവം ആണ് ..പിന്നെ അടുത്ത് ചെന്നിരുന്നപോ എന്തോ sentence nte kootti ചേർക്കലായി അവിടിരുന്ന എല്ലാവരോടുമായി പറഞ്ഞു അച്ഛൻ്റെ ഏറ്റവും പ്രിയപ്പെട്ട മോളാണ് ഇത് എന്ന്. ചില മനുഷ്യരില്ലേ അവര് അവരുടെ മനസ്സിൽ നമുക്ക് പതിച്ചു തരുന്ന സ്ഥാനങ്ങളില്ലേ..അതിനോട് നീതി പുലർത്താൻ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു അല്ലെങ്കിൽ അതെപ്പോഴും തോറ്റു പോവാൻ സാധ്യത ഉള്ള ഒരു പരീക്ഷ മാത്രം ആവും അല്ലേ.. 

"ഒന്നും ഉണ്ടായിരുന്നില്ല മോളെ ഒരു പനി വന്നതാണ് ഒരു രണ്ടു ദിവസം മുന്നേ, അതു മാറുകെം ചെയ്തതാണ്.. ചോറുണ്ട് വെള്ളം ചോദിച്ചു അതും കൊടുത്ത് കിച്ചൺ ഇൽ പോയി വരണ aa 10 മിനിറ്റിൽ എന്താ സംഭവിച്ചതെന്ന് ഞാൻ എങ്ങനെയാ പറഞ്ഞു തരുക.." 

കുറെ നേരം ചേച്ചിയമ്മേടെ അടുത്തിരുന്നു അമ്മു ഏച്ചിനോട് സംസാരിച്ചു, ഇറങ്ങാൻ നേരം എന്തോ ഓർമ വന്ന പോലെ ചോദിച്ചതാണ് അമ്മേ അച്ഛൻ്റെ റെക്കോർഡ്സ് ഒക്കെ എവിടെ എന്ന്.. അച്ചനെ പോലെ അതിനെ ഒക്കെ നിധിയായി കാത്തു സൂക്ഷിക്കും എന്ന് അച്ചന് ഉറപ്പുള്ള ഒരു പരിചയക്കാരന് കുറച്ചു മാസം മുന്നേ കൊടുത്ത് ഏല്പിച്ചു അത്രേ..🙏🙏🙏

ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരുന്നുണ്ട് എന്ന് പറഞ്ഞിറങ്ങി അവിടുന്ന്..

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...