Monday, 17 June 2024

ടീച്ചർ അമ്മ

 എൻ്റെ വീടിൻ്റെ നേരെ എതിർവശത്ത് ഒരു വീടുണ്ട്. ഒരു 2 - 3 ഏക്കർ പറമ്പിൻ്റെ തുടക്കത്തിലായി ഒരു വലിയ വീട്. ഞാൻ ചെറുതായി ഇരികുമ്പോ ഒരു തീവണ്ടി പോലെ പനയോല മേഞ്ഞ മേൽക്കൂര ഉള്ള ഏറ്റവും നീളമുള്ള വീട്. പിന്നീട് അത് പുതുക്ക് പണിതു രണ്ടു തീപ്പെട്ടി കൂടുകൾ ഒന്നിനു മുകളിൽ മറ്റൊന്ന് അടുക്കി വെച്ച പോലെ ടെറസ് ഇട്ട വീടാക്കി. ഒരുപാട് മുറികളുള്ള, വലിയ മട്ടുപ്പാവുള്ള, ഒരുപാട് കുട്ടികളുള്ള, മുറികൾക്കും മുറ്റത്തിനും ഒക്കെ പച്ച മരുന്നുകളുടെയും മരുന്നെണ്ണകളുടെയും മണമുള്ള വീട്. എൻ്റെ ചെറുപ്പത്തിലെ ഒരുപാട് ഓർമകളിൽ നിറഞ്ഞു നിൽകുന്ന സ്ഥലം. 

ഈ വീട്ടിൽ രണ്ടു മനുഷ്യരുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ ആ പദവും അതിൽ അടങ്ങിയിരിക്കുന്ന പ്രശംസയും അർഹിക്കുന്ന രണ്ടു ആളുകൾ. വൈദ്യര് അച്ഛനും ടീച്ചർ അമ്മയും. ഒറ്റമൂലി പ്രയോഗം കൊണ്ട് ചാർത്തി കൊടുത്ത പദവി ഒന്നുമല്ല വൈദ്യര് എന്നത്, he is a qualified physician, ee മൂർഖൻ കടിച്ചാൽ പോലും ആളെ അങ്ങോട്ട് എത്തിക്കുന്ന കാലം ഉണ്ടായിരുന്നു പണ്ടൊക്കെ. വീടിനു ചുറ്റും വെച്ച് പിടിപ്പിച്ച് ഇരിക്കുന്നത് മുഴുവൻ herbs and medicinal plants aanu.. ഏക്കർ കളോളം.  അച്ഛൻ മരിക്കുന്നത് ഹാർട്ട് അറ്റാക്ക് വന്നിട്ടാണ്, ഇപ്പൊ ഒരു 10 കൊല്ലത്തിലും മുകളിൽ ആയി കാണണം.

ഊർജസ്വലതയുടെ ആൾരൂപം..അതു തന്നെയാണ് ടീച്ചർ അമ്മക്ക് ചേർന്ന വിശേഷണം. ഹൈ സ്കൂൾ ടീച്ചർ ആയിരികെ പ്രമോഷൻ കിട്ടി സ്കൂൾ ഇൻസ്പെക്ടർ ആയി കുറെ കാലം ജോലി നോക്കിയതിനു ശേഷം റിട്ടയർ ആയതാണ് ടീച്ചർ അമ്മ. അക്കാലതോക്കെ  ആ പ്രദേശത്തെ ഏതു കുട്ടിയുടേം toughest doubt തീർത്തു കൊടുക്കാനുള്ള last resort aanu അവർ. ഇത് മാത്രം allatto.. മഴക്കാലത്ത് മണ്ണൊലിപ്പ് ഉണ്ടായി കുടി പൊളിഞ്ഞ പോവുമ്പോ മലയിറങ്ങുന്ന ചെറുമ്മക്കൾക്കും മണ്ണ് കുഴച്ച് ചട്ടിയും കലവും ഉണ്ടാക്കാൻ വരുന്ന കോശോനും ആളോ തരമോ പോലും നോക്കാതെ പറമ്പിൻ്റെ ഒരറ്റത്ത് കുടി കെട്ടാൻ സ്ഥലം കൊടുക്കുന്ന അമ്മ. 

എൻ്റെ മെയിൻ attraction, avarde പറമ്പിൻ്റെ പുറകിൽ ഞങ്ങളുടെ tharavadi ൻ്റെ സ്ഥലത്തേക്ക് ചാഞ്ഞു നിക്കുന്ന ഒരു വലിയ മുത്തശ്ശി മാവാണ്. നാട്ടു മാവാണു. സന്ധ്യക്ക് ഒരു വലിയ giant lady മുടി അഴിച്ചു ഇട്ടിരിക്കുന്ന പോലെ തോന്നുന്ന, കാറ്റ് വീശുമ്പോൾ അതിൻ്റെ മുകളിൽ ഉള്ള വള്ളികൾ ആട്ടി ചെറിയ ഒച്ചയോക്കെ ഉണ്ടാക്കുന്ന കുട്ടികളെ പേടിപ്പിക്കാൻ ഒരുങ്ങി ഇരിക്കുന്ന ഒരു വൃക്ഷ സത്വം. But, ee maavu poothu kaalayaal ithe pole oru കാറ്റ് മതി പറമ്പ് നിറയെ മധുര തുള്ളികൾ പൊഴിക്കുന്ന പോലെ ഇളം മഞ്ഞ നിറത്തിലുള്ള ചെറു മാങ്ങകൾ കൊണ്ട് നിറക്കും. ചെറിയ ഒരു ബക്കറ്റും എടുത്ത് അങ്ങോട്ട് പോയാൽ ബക്കറ്റ് മാങ്ങകൾ കൊണ്ട് നിറച്ച് തിരിച്ചു വരാം. മാങ്ങ നിറച്ച ബക്കറ്റും ആയി തിരിഞ്ഞു നടക്കുമ്പോ ഒരു ഇളംകാറ്റിൽ പിന്നിൽ നിന്ന് എന്തോ കുസൃതി കാണിച്ചു അടക്കി ചിരിക്കുന്ന പോലെ ഒച്ചയുണ്ടാക്കുന്ന മാവ്. Epo aa മാവില്ല aa ഭാഗത്തെ പറമ്പോക്കെ partition ചെയ്ത് വിറ്റ് povuem ചെയ്തു.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾടെ കാവിലേക്ക് പോവുമ്പൊ ഞങ്ങൾടെ ഇട വഴി പോവാതെ അവരുടെ വീടിൻ്റെ മുറ്റത്ത് കൂടെ കേറി അവരുടെ കല്ലുവേട്ടു വഴി പോവാനാണ് എനിക്കിഷ്ടം. നിറയെ ചെടികളുള്ള പറമ്പ് അതേ പോലെ തന്നെ വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട് ഇപ്പോഴും. 

ടീച്ചർ അമ്മക്ക് സ്ട്രോക്ക് വരുന്നെ ഒരു 7 മാസം മുന്നേ ആണെന്നാണ് എൻ്റെ ഓർമ. ഹോസ്പിറ്റൽ ിൽ പോയി കണ്ടിരുന്നുവെങ്കിലും ഈ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ വിട്ടു പോയിരുന്നു അമ്മയെ ചെന്നു നോക്കാൻ. ഇന്നലെ വൈകുന്നേരം മോൻ്റെ tuition set ആക്കാനാണ് aa വഴി പോയത്. കൂടെ വന്ന mommy ആണ് ഓർമ്മിപിച്ചത് ടീച്ചർ അമ്മേനെ കാണണ്ടേ എന്ന്..ചെന്നു കണ്ടപ്പോ എന്തോ ഒന്ന് എൻ്റെ ഉള്ളിൽ വലിഞ്ഞു പൊട്ടിയ പോലെ തോന്നിപ്പോയി. ആകെ മെലിഞ്ഞു അവശയായി, പണ്ടത്തെ energetic face ഒക്കെ മാറി മെലിഞ്ഞൊട്ടി മുക്കാലെത്തുന്ന ഒരു മാക്സി ഡ്രസ് ഇട്ടു കിടക്കുന്ന അമ്മ. അകത്തേക്ക് കേറിയപ്പോ അവിടെ നോക്കാൻ നിക്കുന്ന് ചേച്ചി എണീപിച്ചു ഇരുത്തി.. ഒരു മാറ്റവും ഇല്ലാതെ aa chiri മാത്രം ബാക്കി നിർത്തിയിട്ടുണ്ട് അമ്മ.. എന്തോ പറയാൻ ശ്രമിച്ചെങ്കിലും നാവ് കുഴഞ്ഞത് കൊണ്ടാണോ larynx muscles rigid ആയത് കൊണ്ടോ എന്താണെന്ന് വ്യക്തം ആവാത്ത ശബ്ദം മാത്രം പുറത്തു വന്നു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല, അവരുടെ കസിൻ്റെ മോനെ ഹോം tuition കൊടുത്ത് പഠിപ്പിച്ചു ഡിസ്ട്രിക്ട് കളക്ടർ ആക്കിയ ടീച്ചർ ആണ്, അറിയില്ല എങ്ങനെയാണ് അവരുടെ വീട്ടുകാര് ഇത് സഹിക്കുന്നത് എന്ന്. ഞാൻ സങ്കടപെട്ടപ്പോ mommy പറഞ്ഞു 'സ്ട്രോക്ക് വന്നാൽ ഇങ്ങനെ തന്നെയല്ലേ , അമ്മമ്മ്ക് വന്നപ്പോ കണ്ടതല്ലേ, ഒരു കൊല്ലത്തിനുള്ളിൽ മെച്ചപ്പെട്ടു വരും.' അതുകൊണ്ടാണോ എന്നറിയില്ല അമ്മമ്മേനെ ഓടിപ്പോയി നോക്കാൻ തോന്നി അപ്പോ ത്തനെ. അപ്പോ ഒരാളുണ്ട് ഷോർട്ട് ബോബ് ഒക്കെ ചെയ്തു മുടിയുടെ മുൻവശം കുറച്ച് spike aaki aa snow white hair spike ഒക്കെ തഴുകി ഞങ്ങൾടെ ആരുടെയോ പഴയ ടീ ഷർട്ട് ഒക്കെ ഇട്ടു സ്റ്റൈലിഷ് ആയി ഇരുന്നു റേഡിയോ ട്യൂൺ ചെയ്യുന്നു. മനസ്സ് നിറച്ച് കാണുന്ന കാഴ്ചകളുണ്ടല്ലോ അതു ഹൃദയത്തിൽ പതിപ്പിക്കണം കാരണം അത്തരം കാഴ്ചകൾക്ക് വല്ലാത്ത ഒരു ശക്തിയുണ്ട്, ഉണർവേകാനുള്ള, ആശ്വാസം തരാനുള്ള, ഊർജം പകരാനുള്ള ശക്തി. 

ഇനിയെന്നാവും ടീച്ചർ അമ്മയെയും അങ്ങനെ കണ്ട് ആശ്വസിക്കാൻ aavua..അറിയില്ല, പ്രതീക്ഷിക്കാം..പ്രാർത്ഥിക്കാം, അല്ലേ.. 🤞🙏

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...