അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ യും അവൻ്റെയും കളി കുറച്ചു കൂടുതൽ ആയതോണ്ട് ആള് ഫുൾ fledged backbencher aayi annual day ku oru items num participate ചെയ്യാതെ വിലസാം എന്ന് ഉറച്ചു പോവാൻ റെഡി ആയപ്പോ ആരും വിട്ടില്ല, programmes nu ഒന്നും participate ചെയ്യാതെ ഇപോഴേ പൊളിച്ചു നടക്കണ്ട എന്ന reasoning um programmes nu participate ചെയ്താലേ ഇനി ഇവിടുന്നു annual day ku iraku എന്നുള്ള താക്കീതും.. അതോണ്ടാവണം, ഇത്തവണ ആരും pressurise ചെയ്യാതെ നേരത്തെ തന്നെ പ്രോഗ്രാം നു പേരൊക്കെ കൊടുത്തു റിഹേഴ്സൽസ്നു ഒക്കെ correct സമയത്ത് ഒരു മടിയും കൂടാതെ പോയി അങ്ങനെ അങ്ങനെ..
Dance aayathondu step പഠിക്കുന്ന മുറയ്ക്ക് അതും കളിച്ചോണ്ടാണ് വീട്ടിൽ നടക്കുക തന്നെ.. പക്ഷെ ഞാൻ കളിച്ചു കാണിച്ചു തരാൻ പറഞ്ഞാൽ മാത്രം, മമ്മ annual day nte annu kandal mathi nnum. Yes, ഇതൊക്കെ തന്നെയാണ് വലുതാവുന്നതും, ഒരു doubtum വേണ്ട.. അങ്ങനെയാണ് ഈ Monday njan chodikathe തന്നെ evening vannapo eniku മുഴുവൻ ഡാൻസ് steps um കളിച്ചു കാണിച്ചു തന്നത്, സൺഡേ അത് ഉദ്ദേശിച്ചല്ലെങ്കിലും നടത്തിയ ചെറിയൊരു bribing nte after effect..
എടാ ഇത് കണ്ടിട്ട് ഡാൻസ് പോലെ തോന്നുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോ , അതു പാട്ടില്ലാതെ കളിച്ചിട്ടാണ് പാട്ടിട്ടാൽ നല്ല ഡാൻസ് ആണെന്നും പറഞ്ഞു. പാട്ട് പറയ് ഇട്ടു തരാം എന്ന് പറഞ്ഞപ്പോ "paarth vech" എന്നും പറഞ്ഞു. അത് തപ്പിയിട്ടു കിട്ടില്ല എന്ന് മാത്രം അല്ല അതും ആയി related aayi തോന്നിയ terms ഒക്കെ വെച്ച് തപ്പിയിട്ടും പാട്ട് കിട്ടിയില്ല.. apo Avante vaka explanation aayi പാട്ടിനെ പറ്റി, അതു വെച്ചു തപ്പി എന്നിട്ടും നോ രക്ഷ.. ഒടുവിൽ ഞാൻ annual day ku Kanda mathi ennayi Avan. അത് കഴിഞ്ഞിട്ട് പിന്നെ ആരോക്കെ കാണാൻ വരണം എന്ന ലിസ്റ്റിങ്ങും.. നാനി ൻ്റെ പേര് വന്നപ്പോ ഞാൻ അവനോടു വെറുതെ പറഞ്ഞതാണ് എന്നാ പിന്നെ നാനിക്ക് വേഗം മാറാൻ പ്രാർത്ഥിക്ക് എന്ന്.. അന്നു മുതൽ അതും ഒരു പണിയാണ്, നാനിക്കു വേഗം marane ennu koode koode ജപിക്കുന്ന പോലെ പറയുന്നത് കേൾക്കാം..
Intensive care, critical condition nnu ഒക്കെ ഒരു മാറ്റം കാണുന്നുണ്ട് എന്നാൽ ഒന്നും വിട്ടു പറയാത്ത അല്ലെങ്കി ശെരിയായി എല്ലാം ok aayi ennu parayan മനഃപൂർവം വൈകിക്കുന്ന 2 doctors um.. ആദ്യയിട്ടാണ് overnight ആർക്കെങ്കിലും വേണ്ടി ഹോസ്പിറ്റലിൽ നിക്കുന്നെ, അതും tend ചെയ്യാൻ വേണ്ടി. വിശേഷം പറയാൻ വേണ്ടി call ചെയ്ത agnu തന്നെയാണ് മമ്മ വരുമ്പോ നാനി നേം കൂട്ടണം എന്നൊക്കെ ഓർമ്മിപിച്ചത്.. ഇന്നിപ്പോ അവന് വേണ്ടി ഞാനും അവൻ്റെ കൂടെ പ്രാർത്ഥിക്കുന്ന പോലെ തോന്നാണ്..